തൃശൂർ ജില്ലയിൽ പാൽ, വളം, കീടനാശിനി എന്നിവ വിൽക്കുന്ന കടകൾക്ക് തുറന്ന് പ്രവർത്തിക്കാം

29

ജില്ലയിൽ പാലും പാലുൽപ്പന്നങ്ങളും വിതരണം ചെയ്യുന്ന ഔട്ട്‌ലെറ്റുകൾ രാവിലെ 6 മുതൽ വൈകീട്ട് 5 വരെ തുറന്നു പ്രവർത്തിക്കാമെന്ന് കളക്ടർ എസ് ഷാനവാസ് ഉത്തരവിട്ടു. വളം, കീടനാശിനികൾ എന്നിവ വിൽക്കുന്ന കടകൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ എട്ടു മണിമുതൽ ഒരുമണിവരെ തുറന്നു പ്രവർത്തിക്കാം.

പ്രവർത്തനം നിർത്തി വെച്ചാൽ വൻനഷ്ടം സംഭവിക്കാനിടയുള്ളതും തുടർച്ചയായ പ്രവർത്തനം ആവശ്യമുള്ളതുമായ വിഭാഗങ്ങളിൽപ്പെട്ട കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ആവശ്യമുള്ള ജീവനക്കാരെ മാത്രം നിയോഗിച്ച് പ്രവർത്തിക്കാനും കളക്ടർ അനുമതി നൽകി.