ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് മന്ത്രി എ.കെ ബാലൻ

14

നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടി ഭരണഘടന വിരുദ്ധമെന്ന് നിയമ മന്ത്രി എ.കെ ബാലന്‍. വിവാദങ്ങളുടെ ഉറവിടമായി രാജ്ഭവന്‍ മാറുന്നത് അഭിലഷണീയമല്ലെന്നും മന്ത്രി. ഗവര്‍ണറുടെ വിവേചനാധികാരം അധികാര പരിധിക്കുള്ളില്‍ നിന്നുകൊണ്ടാവണമെന്നും മന്ത്രി വ്യക്തമാക്കി.

ഗവര്‍ണറും ഗവണ്‍മെന്റും തമ്മിലുള്ള വ്യക്തിപരമായ പ്രശ്‌നമല്ലിതെന്നും സി.പി.എം മുഖപത്രമായ ദേശാഭിമാനിയിലെ ലേഖനത്തില്‍ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. ഇന്ത്യയിലെ ഒരു ഗവര്‍ണറും ഇക്കാര്യം ചെയ്തിട്ടില്ലെന്നും എ.കെ ബാലന്‍ ലേഖനത്തിൽ പറയുന്നു.