നിലപാട് വ്യക്തമാക്കി കെ. രാധാകൃഷ്ണൻ: സർക്കാരിനും മുന്നണിക്കും നയവും നിലപാടുമുണ്ട്: ആരുടെയും വിശ്വാസം തകർക്കുന്ന നിലപാട് സർക്കാരിനില്ല; ശബരിമലയിൽ കോടതി വിധി വരുന്നതനുസരിച്ച് തീരുമാനമെടുക്കും, ദേവസ്വം ബോർഡുകളെ സ്വയം പര്യാപ്തമാക്കാൻ പദ്ധതി ഉണ്ടാക്കുമെന്നും ദേവസ്വം മന്ത്രി

71

ഇടതുപക്ഷ സർക്കാർ ഒരിക്കലും ക്ഷേത്രങ്ങളേയും പള്ളികളേയും തകർക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ. ‘വിശ്വാസങ്ങളെ തകർക്കുന്ന നിലപാട് സ്വീകരിച്ചിട്ടില്ല. ശബരിമല വിഷയത്തിൽ കോടതി വിധി വന്ന് കഴിഞ്ഞാൽ, ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തിൽ എല്ലാവരുമായി കൂടിയാലോചിച്ച ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും കെ.രാധാകൃഷ്ണൻ പറഞ്ഞു.

2018 മുതൽ ക്ഷേത്രങ്ങളിൽ വരുമാനം കുറവാണ്. ഇത് ക്ഷേത്രങ്ങളുടെ നടത്തിപ്പിനും, ജീവനക്കാർക്ക് പെൻഷൻ നൽകുന്നതിനും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സർക്കാർ സഹായിച്ചതുകൊണ്ടാണ് ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് പോയിരുന്നത്. അതുകൊണ്ട് തന്നെ ദേവസ്വം ബോർഡുകളെ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയുമെന്നാണ് ചിന്തിക്കുന്നത്. ദേവസ്വം ബോർഡുകളുടെ സംവിധാനങ്ങൾ മെച്ചപ്പെടുത്തുക, ഭക്തർക്ക് കൂതുൽ സൗകര്യങ്ങൾ ഏർപ്പെടുത്തുക എന്നിവയാണ് ലക്ഷ്യമെന്നും മന്ത്രി പ്രതികരിച്ചു.