ഗ്രൂപ്പ് നേതാക്കൾ പാർട്ടിയെ തകർത്തു: ഗ്രൂപ്പുകൾക്കെതിരെ ആഞ്ഞടിച്ച് മുല്ലപ്പള്ളി, മത്സരിക്കാതിരുന്നത് കാലു വാരൽ ഭയന്ന്; സോണിയക്ക് പരാതി നൽകി

17

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​തി​രു​ന്ന​ത് കാ​ലു​വാ​ര​ല്‍ ഭ​യ​ന്നി​ട്ടാ​ണെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യ്ക്ക് അ​യ​ച്ച ക​ത്തി​ലാ​ണ് മു​ല്ല​പ്പ​ള്ളി​യു​ടെ തു​റ​ന്നു​പ​റ​ച്ചി​ൽ.

ഗ്രൂ​പ്പു​ക​ൾ പാ​ർ​ട്ടി​യെ ത​ക​ർ​ത്തു​വെ​ന്നും നേതൃസ്ഥാ​ന​ത്ത് ത​ന്നെ സ്വ​ത​ന്ത്ര​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ച്ചി​ല്ലെ​ന്നും മു​ല്ല​പ്പ​ള്ളി ആ​രോ​പി​ച്ചു. രാ​ജി സ​ന്ന​ദ്ധ​ത അ​റി​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യു​ഡി​എ​ഫ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​തെ​ന്നും മു​ല്ല​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ർ​ത്തു.