നെല്ലിയാമ്പതി ഭൂമിക്കേസില്‍ ബിയാട്രിക്‌സ് എസ്റ്റേസ്റ്റ് ഏറ്റെടുത്ത സംസ്ഥാന സര്‍ക്കാര്‍ നടപടി ശരിവച്ച് സുപ്രിംകോടതി: ഹൈക്കോടതി വിധി റദ്ദാക്കി

11

നെല്ലിയാമ്പതി ഭൂമിക്കേസില്‍ ബിയാട്രിക്‌സ് എസ്റ്റേസ്റ്റ് ഏറ്റെടുത്ത സംസ്ഥാന സര്‍ക്കാര്‍ നടപടി ശരിവച്ച് സുപ്രിംകോടതി. ജോസഫ് ആന്റ് കമ്പനിക്ക് അനുകൂലമായുള്ള ഹൈക്കോടതി വിധി സുപ്രിംകോടതി റദ്ദുചെയ്തു. പാട്ടക്കരാര്‍ ലംഘനം ചൂണ്ടിക്കാട്ടിയാണ് 246.26 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തത്.

ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ചാണ് വിധി തയാറാക്കിയത്. ജോസഫ് ആന്റ് കമ്പനിക്ക് അനുകൂലമായുള്ള ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.