ഉള്ളിൽ അണപ്പൊട്ടിയെ സങ്കടവുമായി പൂര നാട് സാക്ഷിയായി: അടുത്തവര്‍ഷം പൊലിമയില്‍ പൂരം നടത്താനാകുമെന്ന പ്രതീക്ഷയില്‍ പാറമേക്കാവ്-തിരുവമ്പാടി ഭഗവതിമാര്‍ ഉപചാരം ചൊല്ലിപിരിഞ്ഞു; 2022 മെയ് പത്തിന് അടുത്ത പൂരം

20

അടുത്തവര്‍ഷം പൊലിമയില്‍ പൂരം നടത്താനാകുമെന്ന പ്രതീക്ഷയില്‍ പാറമേക്കാവ്-തിരുവമ്പാടി ഭഗവതിമാര്‍ ശ്രീമൂലസ്ഥാനത്തെത്തി ഉപചാരം ചൊല്ലിപിരിഞ്ഞു. 2022 മെയ് പത്തിനാണ് അടുത്ത പൂരം.

സംസ്ഥാനത്ത് കോവിഡ് രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെയാണ് ഇത്തവണ പൂരം നടത്തിയത്. കഴിഞ്ഞ ദിവസം പന്ത്രണ്ടരയോടെ ആല്‍ക്കൊമ്പ് പൊട്ടിവീണുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചതോടെ പൂരത്തിന്റെ ബാക്കിയുളള ആഘോഷങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി. പേരിന് മാത്രം ചടങ്ങുകള്‍ നടത്തി ഉപചാരം ചൊല്ലി പിരിയുകയായിരുന്നു.