കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്ന് സംസ്ഥാനം: പ്രതിപക്ഷ ഭേദഗതികളോടെ നിയമസഭയില്‍ പ്രമേയം പാസാക്കി

7

കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്ന പ്രമേയം പ്രതിപക്ഷ ഭേദഗതികളോടെ നിയമസഭയില്‍ പാസാക്കി. ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷ പിന്തുണയോടെയാണ് സര്‍ക്കാര്‍ പ്രമേയം പാസാക്കിയത്.

പൊതുമേഖല ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളില്‍ നിര്‍ബന്ധിത ലൈസന്‍സ് വ്യവസ്ഥ ഉപയോഗപ്പെടുത്തി വാക്‌സിന്‍ നിര്‍മിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടന അടിയന്തര ആവശ്യത്തിന് അനുമതി നല്‍കിയ കമ്പനികളുടെയും യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി, യുകെ എംഎച്ച്ആര്‍എ, ജപ്പാന്‍ പിഎംഡിഎ, യുഎസ്എഫ്ഡിഎ എന്നിവയുടെ അനുമതിയുള്ള വാക്‌സിന്‍ കമ്പനികള്‍ക്കും ഇളവ് നല്‍കാമെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു.