ഇന്ന് തിരുവോണം: കരുതലോടെ ജാഗ്രത വിടാതെ ആഘോഷിക്കാം

11

കോവിഡ് ആശങ്കയിലും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഉത്സവത്തിലാണ് മലയാളികൾ. ഇന്ന് തിരുവോണം. ഓണപ്പൂക്കളത്തിനും ഓണക്കോടിയ്ക്കും ഓണസദ്യയ്ക്കുമുള്ളതെല്ലാം ഇന്നലെത്തന്നെ ഒരുക്കി മാവേലിയെ വരവേൽക്കാൻ കേരളം തയ്യാറായിരുന്നു.

ഇക്കുറിയും ആഘോഷങ്ങളില്ലാത്തതാണ് മലയാളിയുടെ ഓണക്കാലം. തൃക്കാക്കരയടക്കമുള്ള ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾ ചടങ്ങാകും. മഹാമാരിക്കാലത്തെ ഉത്സവം ഇക്കുറിയും മനസ്സിലും വീട്ടകങ്ങളിലുമായി ഒതുങ്ങും.അരിപ്പൊടിക്കോലങ്ങളെഴുതിയും പൂക്കളമിട്ടും തൃക്കാരയപ്പനെ പൂജിച്ചും മാവേലയെ മലയാളി വരവേൽക്കും. അകലങ്ങളിലിരുന്നാണെങ്കിലും മനസ്സുകൊണ്ട് ഒന്നായി മലയാളികൾ ഓണമാഘോഷിക്കും. കോവിഡ് ജാഗ്രത വിടാതെ കരുതലോടെ ഒരുമയുടെ ഓണം ആഘോഷിക്കാം.