ചരിത്രത്തിലേക്ക് മന്ത്രിസഭായോഗം: സംസ്ഥാനത്ത് ആദ്യമായി ഓൺലൈനിൽ മന്ത്രിസഭായോഗം ചേർന്നു, പുതുമയുള്ള അനുഭവമെന്ന് മന്ത്രി സുനിൽകുമാർ

37

സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ഓൺലൈനിൽ മന്ത്രിസഭായോഗം ചേർന്നു. മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയും സെക്രട്ടേറിയറ്റിലെ ഓഫീസുകളിലും മറ്റു മന്ത്രിമാർ വിവിധ ഓഫീസുകളിലും കളക്ട്രേറ്റുകളിലുമായി പങ്കെടുത്തു. രോഗവ്യാപനത്തിൻ്റെ പശ്ചാത്തലത്തിലായിരുന്നു ഓൺലൈൻ ആയി മന്ത്രിസഭായോഗം ചേർന്നത്. തൃശൂർ കളക്ടറേറ്റിലെ വീഡിയോ കോൺഫറൻസ് ഹാളിൽ പ്രത്യേകം സജ്ജമാക്കിയ ഓൺലൈൻ പ്ലാറ്റ്ഫോമിൽ മന്ത്രി വി. എസ്. സുനിൽകുമാർ മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തു. പ്രത്യേക നിയമസഭാ സമ്മേളനം ഒഴിവാക്കിയതിനാൽ ധനബിൽ ഓർഡിനൻസ് കൊണ്ടു വരുന്നതാണ് പ്രധാനമായും പരിഗണിക്കുന്നത്. പുതുമയുള്ള അനുഭവമായിരുന്നുവെന്ന് യോഗത്തിൽ പങ്കെടുത്ത സുനിൽ കുമാർ പ്രതികരിച്ചു.