വിശുദ്ധ വാരത്തിന് തുടക്കമിട്ട് ഇന്ന് ഓശാന ഞായർ; പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രാർത്ഥനകളും

15

യേശുവിന്‍റെ ജറുസലേം പ്രവേശനം അനുസ്മരിച്ച് ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആഘോഷിക്കുന്നു. ഇതോടെ വിശുദ്ധ വാരത്തിനും തുടക്കമായി. ജെറുസലേം നഗരത്തിലേക്ക് കഴുതപ്പുറത്ത് യേശുദേവൻ കടന്നു ചെല്ലുമ്പോൾ നഗരവാസികൾ ഒലീവ് ഇല കൊമ്പുമായി സ്വീകരിച്ചതിന്‍റെ ഓർമ്മ പുതുക്കലാണ് ഓശാനത്തിരുനാൾ. കുരുത്തോലകളുമായാണ് വിശ്വാസികൾ ഈ ദിനം ചടങ്ങുകളിൽ പങ്കെടുക്കുക . ഓശാന ഞായറിൻ്റെ ഭാഗമായി ദേവാലയങ്ങളിൽ കുരുത്തോല പ്രദക്ഷിണവും പ്രാർത്ഥനകളും നടക്കും.