കോൺഗ്രസ് സ്ഥാനാർഥികളുടെ സംഗമം രാവിലെ ഒൻപതിന് ഡി.സി.സിയിൽ: തെരഞ്ഞെടുപ്പ് കൺവെൻഷനുകൾക്കും ഇന്ന് തുടക്കം, തൃശൂർ കൺവെൻഷൻ കെ.സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും; പദ്മജയും അനിൽ അക്കരയും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

40

കോൺഗ്രസ് സ്ഥാനാർഥിത്വം ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ തൃശൂരിൽ മത്സരിക്കുന്ന പദ്മജ വേണുഗോപാലും വടക്കഞ്ചേരിയിൽ മത്സരിക്കുന്ന അനിൽ അക്കരയും ഇന്ന് നമ്മനിർദേശ പത്രിക നൽകും. രാവിലെ 11ന് ഡി.സി.സി ഓഫീസിൽ നിന്നും നേതാക്കളോടൊപ്പം കളക്ട്രേറ്റിൽ എത്തി കലക്ടർക്ക് ആണ് പദ്മജ പത്രിക നൽകുക. വടക്കാഞ്ചേരി ബ്ലോക്ക് ഓഫീസിലെത്തിയാണ് അനിൽ അക്കര പത്രിക നൽകുക. വടക്കാഞ്ചേരി ഫൊറോന പള്ളി, ജുമാ മസ്ജിദ്, ഉത്രാളിക്കാവ് എന്നിവിടങ്ങളിൽ സന്ദർശിച്ചതിനുശേഷമാണ് പത്രിക സമർപ്പിക്കുകയെന്ന് അനിൽ അക്കര അറിയിച്ചു. യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനുകൾക്കും ഇന്ന് തുടക്കമാകും. തൃശൂരിൽ പദ്മജ വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ തൃശൂർ എം.ജി റോഡിൽ ശ്രീ ശങ്കര ഹാളിൽ രാവിലെ 11.30ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. രാവിലെ ഒൻപതിന് ജില്ലയിലെ കോൺഗ്രസ് സ്ഥാനാർഥികളുടെ സംഗമം ഡിസിസിയിൽ നടക്കും.