ഗ്രൂപ്പ് നേതാക്കൾക്കെതിരെ കടന്നാക്രമിച്ച് പദ്മജ വേണുഗോപാൽ: നേതാക്കൾ മാറിയിട്ട് കാര്യമില്ല, മനോഭാവം മാറണം, ആത്മാർത്ഥതയുള്ള പ്രവർത്തകരെ ഗ്രൂപ്പ് നേതാക്കന്മാർ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും പദ്മജയുടെ വിമർശനം

246

ഗ്രൂപ്പ് നേതാക്കൾക്കെതിരെ അതിരൂക്ഷ വിമർശനവുമായി കെ.പി.സി.സി വൈസ് പ്രസിഡന്റ് പദ്മജ വേണുഗോപാല്‍. നേതാക്കളല്ല, അവരുടെ മനോഭാവമാണ് മാറേണ്ടതെന്ന് പദ്മജ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു. ആത്മാര്‍ഥതയുളള പാര്‍ട്ടി പ്രവര്‍ത്തകരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തത് മണ്ഡലം തോറുമുളള ഗ്രൂപ്പും ഗ്രൂപ്പ് നേതാക്കന്മാരുമാണെന്നും അവര്‍ ആരോപിച്ചു. 

പദ്മജയുടെ കുറിപ്പ് വായിക്കാം

നേതാക്കളോട് എനിക്ക് ഒരു അപേക്ഷയുണ്ട് .സ്ഥാനാര്‍ത്ഥിത്വം ചോദിച്ചു വരുന്ന എല്ലാവരോടും അവരെ സന്തോഷിപ്പിച്ചു കൂടെ നിര്‍ത്താം എന്ന് വിചാരിച്ചു സീറ്റ് ഉറപ്പു കൊടുക്കരുത് .പിന്നെ അയാള്‍ അല്ലാതെ വേറെ ആര് വന്നാലും ഇവര്‍ എല്ലാം കൂടി കാല് വാരി തോല്‍പ്പിക്കും.ഒരു പഞ്ചായത്തു മെമ്പര്‍ തുടങ്ങി മുകളിലോട്ടു ജയിച്ചു വന്നവര്‍ക്കു പാര്‍ട്ടിയോട് ഒരു കമ്മിറ്റ്‌മെന്റും ഇല്ല. അവരൊക്കെ സ്വന്തം കാര്യത്തിന് നടന്ന പോലെ നടന്നാല്‍, അല്ലെങ്കില്‍ അതിന്റെ നൂറില്‍ ഒന്ന് പ്രവര്‍ത്തിച്ചാല്‍ ഈ ബുദ്ധിമുട്ടു വരില്ല .ഇന്നും ശക്തരായ ആല്‍മാര്‍ത്ഥതയുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ട് .ഇന്ന് മണ്ഡലം തോറും ഗ്രൂപ്പും ഗ്രൂപ്പ് നേതാക്കന്മാരും ആണ്.അവര്‍ ഈ പ്രവര്‍ത്തകരെ ഒന്നും ചെയ്യാന്‍ സമ്മതിക്കില്ല.നേതാക്കന്മാര്‍ അല്ല മാറേണ്ടത് .അവരുടെ മനോഭാവം ആണ് മാറേണ്ടത്