എല്‍.ഡി.എഫിന് തുടര്‍ഭരണം ഉണ്ടാകില്ലെന്നും ബി.ജെ.പിക്ക് അധികാരത്തിൽ എത്താൻ കഴിയുമെന്നും ഇ.ശ്രീധരൻ

13
8 / 100

രണ്ടുവര്‍ഷത്തിനുള്ളില്‍ പാലക്കാടിനെ സംസ്ഥാനത്തെ മികച്ച സിറ്റിയാക്കി മാറ്റുമെന്ന് ബി.ജെ.പി. സ്ഥാനാര്‍ഥിയായി പരിഗണിക്കുന്ന ഇ. ശ്രീധരന്‍. 
ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി പെട്ടെന്ന് അധികാരത്തില്‍ എത്തിയതു പോലെ ഇവിടെ ബി.ജെ.പിക്ക് അധികാരത്തില്‍ എത്താന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ബി.ജെ.പിക്ക് ഇപ്രാവശ്യം ഭരണം പിടിച്ചെടുക്കാന്‍ സാധിക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ട്. എല്‍.ഡി.എഫിന് തുടര്‍ഭരണം ഉണ്ടാകില്ലെന്നും അഴിമതിയും സ്വജനപക്ഷപാതവുമാണ് കഴിഞ്ഞ അഞ്ചുവര്‍ഷമായി  സര്‍ക്കാര്‍ നടത്തിയതെന്നും ശ്രീധരന്‍ പറഞ്ഞു.