ഡോക്ടർ നിങ്ങളുടേത് നല്ല മനസ് കൂടിയാണ്: വൈറലായി ഡോക്ടറുടെ കുറിപ്പടി

85

ഇതെന്ത് ഭാഷയെന്ന് നിരവധി തവണ വിമർശനങ്ങളുയർന്നിട്ടുണ്ടെങ്കിലും തിരുത്താൻ കൂട്ടാക്കാത്ത ഡോക്ടർമാരുടെ മരുന്ന് കുറിപ്പടികളിൽ സമൂഹമാധ്യമങ്ങളിൽ കയ്യടി നേടുകയാണ് വേറിട്ടൊരു മരുന്ന് കുറിപ്പടി. തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടറായിരുന്ന ഇപ്പോൾ പാലക്കാട് നെൻമാറയിലെ ഡോക്ടർ നിതിൻ നാരായണന്റേതാണ് വൈറലായ മരുന്ന് കുറിപ്പടി. മരുന്ന് കുറിപ്പടി കണ്ട് അന്തിച്ച് രോഗിയും ഫാർമസിസ്റ്റും കുഴയേണ്ടതില്ല. സാധാരണ ഡോക്ടർമാരുടെ കുറിപ്പടിയിൽ നിന്ന് വ്യത്യസ്തമായി വടിവൊത്ത കയ്യക്ഷരമാണ് ഡോ. നിതിന്റെ ഹൈലൈറ്റ്.  ഡോക്ടർമാരുടെ കുറിപ്പടിയെക്കുറിച്ച് നിരവധി പരിഹാസങ്ങളും തമാശകളും നാം കേൾക്കാറുണ്ട്. നെൻമാറ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ. നെന്മാറ ഹെൽത്ത് സെന്ററിലെ ശിശുരോ​ഗ വിദ​ഗ്ധനാണ് ഡോ.നിതിൻ നാരായണൻ. ‘ചെറുപ്പത്തിൽ ചേച്ചി നാലുവര ബുക്കിൽ എഴുതി പഠിപ്പിച്ചിരുന്നു. കൂടാതെ എനിക്ക് എഴുതുന്നത് ഇഷ്ടമാണ്. അതുകൊണ്ട് തന്നെ ഞാൻ പ്രിസ്ക്രിപ്ഷൻ എഴുതുമ്പോഴും വൃത്തിയായി എഴുതാൻ ശ്രദ്ധിക്കാറുണ്ട്. പിന്നെ പ്രിസ്ക്രിപ്ഷൻ എല്ലാം ക്യാപിറ്റൽ എഴുതാനും ശ്രദ്ധിക്കാറുണ്ട്. എനിക്ക് എഴുത്തിനോട് ഇഷ്ടമുള്ളതു കൊണ്ടായിരിക്കാം ഞാനിങ്ങനെ എഴുതുന്നത്. മറ്റുളളവർ തിരക്കുള്ളതു കൊണ്ടായിരിക്കാം അങ്ങനെ എഴുതുന്നത്. എനിക്ക് തിരക്കുണ്ടെങ്കിലും പരമാവധി മനസിലാകുന്ന രീതിയിൽ എഴുതാൻ ശ്രദ്ധിക്കാറുണ്ട്. എല്ലാവർക്കും വായിക്കാൻ ആശ്വാസമായിരിക്കും എന്ന് വിചാരിക്കുന്നു’വെന്നാണ് കുറിപ്പടി സംബന്ധിച്ച് ഡോക്ടർ നിതിൻ നാരായണന്റെ പ്രതികരണം. ഡോക്ടറുടെ കുറിപ്പടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാവുമ്പോഴും ഡോക്ടർ നിതിന് അത് കാര്യമായ വിഷയമായി തോന്നുന്നില്ല. ഡോക്ടറുടേത് നല്ല മനസാണ്, അതു പോലെ തന്നെയാകും ചികിൽസയുമെന്ന് ഉറപ്പാണ്.അതിന്റെ തെളിവാണ് ഈ കുറിപ്പടിയെന്നും ഡോക്ടർക്ക് അഭിനന്ദനവുമൊകകെയായി ഡോക്ടറുടെ കയ്യക്ഷരം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

Advertisement
Advertisement