നഞ്ചിയമ്മയ്ക്ക് ഇനി അടച്ചുറപ്പുള്ള സ്വന്തം വീട്

19

മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാര ജേതാവ് നഞ്ചിയമ്മയ്ക്ക് ഇനി സ്വന്തമായി വീട്. ഏറെക്കാലമായി അടച്ചുറപ്പില്ലാത്ത വീട്ടിലായിരുന്നു നഞ്ചിയമ്മ താമസിച്ചിരുന്നത്. തനിക്ക് ലഭിച്ച അവാർഡുകള്‍ പോലും സൂക്ഷിക്കാൻ കഴിയാതെ കൂട്ടിയിട്ടിരിക്കുകയായിരുന്നു.നഞ്ചിയമ്മയുടെ ഈ ദയനീയ അവസ്ഥ അറിഞ്ഞ ഫിലോകാലിയ ഫൗണ്ടേഷനാണ് നഞ്ചിയമ്മയ്ക്ക് സ്വപ്നഭവനം നിര്‍മ്മിച്ച് നൽകിയത്. മൂന്നു മാസം മുൻപ് തറക്കല്ലിട്ട വീടിന്റെ പണി പൂര്‍ത്തിയാക്കി കഴിഞ്ഞദിവസം നഞ്ചിയമ്മയ്ക്ക് കൈമാറി

Advertisement
Advertisement