നിയമന വിവാദത്തില്‍ അവ്യക്ത നീക്കണമെന്ന് ആവശ്യപ്പെട്ട് നിനിത കണിച്ചേരി യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ക്ക് കത്ത് അയച്ചു

42
8 / 100

കാലടി സര്‍വകലാശാല നിയമന വിവാദത്തില്‍ അവ്യക്ത നീക്കണമെന്ന് ആവശ്യപ്പെട്ട് നിനിത കണിച്ചേരി യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ക്ക് കത്ത് അയച്ചു. ഫെബ്രുവരി 1ന് ആണ് രജിസ്ട്രാര്‍ക്ക് നിനിത കത്തയച്ചത്. ജനുവരി 31ന് സെലക്ഷന്‍ കമ്മിറ്റിയിലുള്ള മൂന്നു ആളുകളുടെ പേരിലുള്ള കത്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചെന്നും ഇതിന്റെ അവ്യക്തത നീക്കിയതിന് ശേഷം മാത്രം തന്നെ ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്നും നിനിത രജിസ്ട്രാര്‍ക്ക് അയച്ച പരാതിയില്‍ പറയുന്നു. തനിക്കെതിരെ കൊടുത്ത പരാതിയുടെ പകര്‍പ്പും അന്ന് തന്നെ ലഭിച്ചിരുന്നു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച കത്തിന്റെ ഉള്ളടക്കം മനോവേദനയുണ്ടാക്കി. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നാണ് നിനിത കണിച്ചേരി ആവശ്യപ്പെടുന്നു.