പന്നിയങ്കരയിൽ ടോൾ നൽകാതെ ബസുകളെ കടത്തിവിടാനാവില്ലെന്ന് കരാർ കമ്പനി; വഴിയിൽ യാത്രക്കാരെ ഇറക്കിവിട്ട് സർവീസ് അവസാനിപ്പിച്ച് ബസുടമകൾ

13

പന്നിയങ്കര ടോള്‍ പ്ളാസയില്‍ സ്വകാര്യ ബസുകളും ടോള്‍ കമ്പനിയും തമ്മിലുള്ള തര്‍ക്കം മൂലം യാത്രക്കാര്‍ വലയുന്നു. ഇന്നു മുതല്‍ ടോള്‍ നല്‍കാതെ ബസ്സുകള്‍ കടത്തിവിടില്ലെന്ന നിലപാടിലാണ് കമ്പനി. ഇതില്‍ പ്രതിഷേധിച്ച് ബസുകള്‍ സര്‍വ്വീസ് അവസാനിപ്പിച്ച് യാത്രക്കാരെ ഇറക്കിവിടുകയാണ്. ഹൈക്കോടതി ഉത്തരവനുസരിച്ചാണ് കമ്പനി ഇന്നു മുതല്‍ ടോള്‍ പിരിവ് നടപ്പിലാക്കാന്‍ തീരുമാനിച്ചത്. പ്രതിമാസം 50 ട്രിപ്പുകള്‍ക്ക് 10500 രൂപ നല്‍കണമെന്നാണ് കമ്പനിയുടെ നിലപാട്. എന്നാല്‍ ഇത് അംഗീകരിക്കാനാകില്ലെന്നും ട്രിപ്പുകളുടെ എണ്ണം നിജപ്പെടുത്തരുതെന്നും ബസുടമകള്‍ ആവശ്യപ്പെടുന്നു. ഇതാണ് പ്രതിഷേധത്തിന് വഴിവച്ചിരിക്കുന്നത്.

Advertisement
Advertisement