യുഡിഎഫ് മുൻ ജില്ലാ ചെയർമാനും കെപിസിസി നിർവാഹക സമിതി അംഗവുമായ എ. രാമസ്വാമി കോൺഗ്രസ് വിട്ടു. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോൺഗ്രസിന്റെ അവഗണനയിൽ മനം മടുത്താണ് പാർട്ടി വിടാൻ തീരുമാനിച്ചതെന്ന് രാമസ്വാമി പറഞ്ഞു. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് കോൺഗ്രസിൽ നിന്ന് ഒരു പ്രവർത്തകൻ കൂടി വിട്ടപോകുന്നത്. കോൺഗ്രസിൽ നിന്ന് കടുത്ത അവഗണനയാണ് നേരിട്ടതെന്ന് രാമസ്വാമി തുറന്നടിച്ചു. ഇനിയുള്ള കാലം എൽ.ഡി.എഫുമായി ചേർന്ന് പ്രവർത്തിക്കുമെന്നും രാമസ്വാമി പറഞ്ഞു. പാലക്കാട് നഗരസഭാ മുൻ ചെയർമാൻ കൂടിയാണ് രാമസ്വാമി.