പാലക്കാട് പന്നിയങ്കര ടോള്‍ പ്ലാസയിലൂടെ ടോള്‍ നല്‍കാതെ ബസുകള്‍ കടത്തി വിടുന്ന സമരം തുടങ്ങി. രമ്യഹരിദാസ് എം.പിയുടെ സാനിധ്യത്തിൽ ബസുടമകള്‍ തന്നെ ബാരിക്കേഡുകള്‍ മാറ്റി ബസുകള്‍ കടത്തിവിടുകയാണ്. 28 ദിവസമായി പണിമുടക്കിലായിരുന്ന ബസ് സര്‍വീസാണ് ഇങ്ങനെ പുനരാരംഭിച്ചത്. ഒരു മാസം 50 ട്രിപ്പിന് 10,540 രൂപയാണ് സ്വകാര്യ ബസുകള്‍ ടോള്‍ നല്‍കേണ്ടത്. ഇത്രയും ഭീമമായ തുക ടോള്‍ നല്‍കില്ലെന്നാണു ബസുടമകളുടെ നിലപാട്. തകർന്ന് കൊണ്ടിരിക്കുന്ന ബസ് വ്യവസായത്തിന്റെ നട്ടെല്ലൊടിക്കുന്ന ടോൾ പിരിവിനെതിരെ ബഹു. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉൾപ്പെടെയുള്ളവരെ നേരിട്ട് കണ്ട് പ്രശ്നം അവതരിപ്പിക്കുകയും പ്രശ്ന പരിഹാരത്തിന് ശ്രമിക്കുകയും ചെയ്യുന്നുണ്ട്.എന്നാൽ കരാർ കമ്പനിയുടെ നിലപാട് മൂലം പരിഹാരം വൈകുകയാണ്.കഴിഞ്ഞ 28 ദിവസം ടോൾപ്ലാസയിൽ ബസ് ഉടമസ്ഥ,തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ സത്യാഗ്രഹസമരം നടന്നു.പാലക്കാട് തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന ബസ് സർവീസുകൾ സർവീസ് നിർത്തി പ്രതിഷേധിക്കുകയും ചെയ്തു.എങ്കിലുംഅധികൃതരുടെ ഭാഗത്തുനിന്നും യാതൊരു അനുകൂല നടപടിയും ഇല്ലാത്തതിനാൽ ഇന്ന് സമരത്തിന്റെ ഭാഗമായി ടോൾ പ്ലാസയിൽ സ്വകാര്യ ബസുകൾ ടോൾ നൽകാതെ കടത്തിവിട്ടു.ശാശ്വതമായ പ്രശ്നപരിഹാരം ഇനിയും വൈകിയാൽ സമരത്തിന്റെ രൂപവും ഭാവവും ഇനിയും മാറുമെന്ന് രമ്യ ഹരിദാസ് പറഞ്ഞു.
രമ്യഹരിദാസിന്റെ നേതൃത്വത്തിൽ പന്നിയങ്കര ടോള്‍ പ്ലാസയിലൂടെ ടോള്‍ നല്‍കാതെ ബസുകള്‍ കടത്തി വിട്ടു
Advertisement
Advertisement