പാലക്കാട് കഞ്ചിക്കോട് കണ്ടെയ്‍നർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു: ലോറി ഡ്രൈവർക്കും നിരവധി യാത്രക്കാർക്കും പരിക്ക്

21

പാലക്കാട് കഞ്ചിക്കോട് കണ്ടെയ്‍നർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. കെ.എസ്.ആർ.ടി.സി ബസിലും ടൂറിസ്റ്റ് ബസിലും ഇടിച്ച ശേഷമാണ് വാഹനം മറിഞ്ഞത്.

ബസുകളിലുണ്ടായിരുന്ന നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല.

അപകടത്തെ തുടര്‍ന്ന് കോയമ്പത്തൂർ – പാലക്കാട് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.