പാലക്കാട് മിനിലോറി തടഞ്ഞ് തൃശൂർ സ്വദേശി യുവാക്കളെ ക്രൂരമായി മർദിച്ച് തട്ടിക്കൊണ്ടുപോയ ശേഷം റോഡിൽ ഉപേക്ഷിച്ചു: സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്; കുഴൽപ്പണ തട്ടിപ്പ് സംഘമെന്ന് സൂചന

28

പാലക്കാട് കഞ്ചിക്കോടിൽ മിനിലോറി തടഞ്ഞ് യുവാക്കളെ ക്രൂരമായി മർദിച്ച് തട്ടിക്കൊണ്ടുപോയ ശേഷം റോഡിൽ ഉപേക്ഷിച്ചു. തൃശൂർ വരന്തരപ്പിള്ളി സ്വദേശികളായ നൗഷാദ്, ആഷിഫ് എന്നിവരെ മൂന്ന് വാഹനങ്ങളിലായെത്തിയ സംഘമാണ് റോഡിന് കുറുകെ തടസമിട്ട് ആക്രമിച്ചത്. നൗഷാദിനെ പാലക്കാട് കെഎസ്ആർടിസിക്ക് സമീപവും ആഷിഫിനെ വടക്കഞ്ചേരിയിലും ഉപേക്ഷിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. കുഴൽപ്പണ തട്ടിപ്പ് സംഘമെന്ന സൂചന പിന്തുടർന്ന് വാളയാർ പൊലീസ് അന്വേഷണം തുടങ്ങി.

Advertisement
Advertisement