ഹിന്ദുസ്ഥാൻ ബാങ്ക് തട്ടിപ്പ് കേസ്: ആർ.എസ്.എസ് നേതാവ് അറസ്റ്റിൽ

44

ചെർപ്പുളശ്ശേരി ഹിന്ദുസ്ഥാൻ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ ആർ.എസ്.എസ് നേതാവ് അറസ്റ്റിൽ. എച്ച്.ഡി.ബി നിധി ലിമിറ്റഡ് ചെയർമാൻ സുരേഷ് കൃഷ്ണയാണ് അറസ്റ്റിലായത്. നിക്ഷേപം വാങ്ങി കബളിപ്പിച്ചുവെന്ന പരാതിയിലാണ് നടപടി.

ബാങ്കിനെതിരെ ഏഴു പേരാണ് പരാതി നൽകിയത്. ബിജെപി- ആർ എസ് എസ് പ്രവർത്തകരായിരുന്നു പരാതിക്കാർ.

2020ൽ ആണ് ചെർപ്പുളശ്ശേരിയിൽ പണമിടപാട് സ്ഥാപനം തുടങ്ങാനെന്ന പേരിൽ സുരേഷ് കൃഷ്ണയുടെ നേതൃത്വത്തിൽ കമ്പനി രൂപീകരിക്കുന്നത്. എന്നാൽ സ്ഥാപനം തുടങ്ങാതെ ഓഹരി നിക്ഷേപകരെ വഞ്ചിച്ചതായാണ് പരാതി