പാലക്കാട് വീട്ടമ്മയുടെ കുളിമുറിയിൽ ഒളിക്യാമറ വച്ച സംഭവത്തിൽ പ്രതി പിടിയിൽ

1

പാലക്കാട് കൊടുമ്പിൽ വീട്ടമ്മയുടെ കുളിമുറിയിൽ ഒളിക്യാമറ വച്ച സംഭവത്തിൽ പ്രതി ഷാജ‍ഹാൻ പിടിയിൽ. പാലക്കാട് സൗത്ത് പൊലീസ് തമിഴ‍്‍നാട്ടിൽ നിന്നാണ് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയെ പിടികൂടിയത്. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ ഷാജഹാനെ പിടികൂടാനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. പ്രതി സംസ്ഥാനം വിട്ടെന്ന സൂചന കഴിഞ്ഞ ദിവസം പൊലീസ് പങ്കുവച്ചിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഷാജഹാനെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്.

Advertisement
Advertisement