പാലക്കാട് ശ്രീനിവാസൻ കൊലക്കേസിൽ അറസ്റ്റിലായ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥൻ ജിഷാദിനെ സസ്പെന്‍റ് ചെയ്തു

83

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിൽ അറസ്റ്റിലായ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥൻ ജിഷാദിനെ സസ്പെന്‍റ് ചെയ്തു. കോങ്ങാട് ഫയര്‍ഫോഴ്സ് സേനാ യൂണിറ്റിലെ ജീവനക്കാരനാണ് ജിഷാദ്. യൂണിറ്റിലെ ഫയർമാൻ അസോസിയേഷൻ സെക്രട്ടറിയാണ് ജിഷാദ്. 2017 ലാണ് പ്രതി ഫയർഫോഴ്സ് സര്‍വീസില്‍ കയറുന്നത്. 14 വർഷമായി ഇയാൾ പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിക്കുന്നു എന്നാണ് പൊലീസ് കണ്ടെത്തൽ. പ്രതികാരക്കൊലയ്ക്ക് ആര്‍എസ്എസ് നേതാക്കളുടെ വിവരം ജിഷാദ് ശേഖരിച്ചു നൽകിയെന്നാണ് കണ്ടെത്തൽ. ഇന്നലെ രാത്രിയാണ് ജിഷാദിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.  ജിഷാദിന് സഞ്ജിത്ത് കൊലക്കേസിലും പങ്കുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. അതിനിടെ സഞ്ജിത്ത് കൊലക്കേസിൽ അറസ്റ്റിലായ സർക്കാർ സ്കൂൾ അദ്ധ്യാപകൻ ബാവയെ പോലിസ് കസ്റ്റഡിയിൽ വാങ്ങി.

Advertisement
Advertisement