അട്ടപ്പാടിയിൽ കാട്ടാന യുവതിയെ ചവിട്ടി കൊന്നു

39

പാലക്കാട്‌ അട്ടപ്പാടിയിൽ കാട്ടാന യുവതിയെ ചവിട്ടി കൊലപ്പെടുത്തി. കാവുണ്ടിക്കൽ പ്ലാമരത്ത് മല്ലീശ്വരിയാണ് (45) കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. രാത്രിയിലാണ് സംഭവം. വനത്തിനോട്‌ ചേർന്നാണ് മല്ലേശ്വരിയുടെ വീട്. രാത്രി ശബ്ദം കേട്ടു പുറത്ത് ഇറങ്ങി നോക്കിയപ്പോൾ ആണ് കാട്ടാന ആക്രമിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ജനവാസ മേഖലയിൽ ഇറങ്ങിയ ആനയെ വനം വാച്ചർമാർ കാട്ടിലേക്ക് തിരികെ കയറിയിരുന്നു. ഉൾക്കട്ടിലേക്ക് മടങ്ങാതിരുന്ന ആന, പുലർച്ചെ വീണ്ടും ഇറങ്ങുകയായിരുന്നു.

Advertisement
Advertisement