പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട: 12 കിലോ കഞ്ചാവുമായി ചാവക്കാട് സ്വദേശി പിടിയിൽ

44

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട. 12 കിലോ കഞ്ചാവുമായി തൃശൂർ സ്വദേശി പിടിയിൽ. ചാവക്കാട് സ്വദേശി ഖലീലുൽ റഹ്മാനാണ് പിടിയിലായത്. ആർ.പി.എഫും എക്‌സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

Advertisement

സംഭവത്തിൽ ഇയാളെ അറസ്റ്റ് ചെയ്തു. പ്രതി പാലക്കാട് എന്തിനാണ് പോയതെന്നും ആരാണ് കഞ്ചാവ് എത്തിച്ച് നൽകിയതെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി ചാവക്കാട് പോലീസ് സ്‌റ്റേഷന്റെ സഹായവും അഭ്യർത്ഥിച്ചിട്ടുണ്ട്.

Advertisement