പാലക്കാട്‌ നരികുത്തിയിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തി

48

പാലക്കാട്‌ നരികുത്തിയിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തി. പുതുപ്പള്ളിത്തെരുവ് സ്വദേശി അനസ്(31) ആണ് മരിച്ചത്. നരികുത്തി സ്വദേശി ഫിറോസ് ആണ് പാലക്കാട്‌ നോർത്ത് പൊലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്. ഇന്നലെ ഉച്ചയോടെയാണ് വാഹനപകടത്തിൽ പരിക്കേറ്റെന്ന് പറഞ്ഞ് യുവാവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രിയോടെ യുവാവ് മരിച്ചു. ശരീരത്തിൽ മർദനത്തിനു സമാനമായ പാടുകൾ കണ്ടതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഫിറോസിനെ കസ്റ്റഡിയിലെടുത്തത്. അപ്പോഴും മരിച്ചയാളെ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീടാണ് അനസിനെ കുറിച്ച് അറിഞ്ഞത്. മാനസീക വെല്ലുവിളി നേരിടുന്നയാളാണ് അനസെന്ന് പോലീസ് പറയുന്നു.

Advertisement
Advertisement