ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 1.80 കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി; പണം മലപ്പുറത്തേക്ക് കടത്തിയിരുന്നതെന്ന് പ്രതിയുടെ മൊഴി, അന്വേഷണം ആരംഭിച്ചതായി പോലീസ്

22

ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 1.80 കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി.  

പാലക്കാട് റെയില്‍വേ ഡിവൈഎസ്പി എ ഷറഫുദ്ദീന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ചെന്നൈ തിരുവള്ളൂര്‍ സ്വദേശി മുസാഫര്‍ ഖനി(40) എന്നയാളില്‍ നിന്ന് പണം പിടികൂടിയത്. 

മലപ്പുറം ജില്ലയിലേക്ക് പണം കടത്തിക്കൊണ്ടുപോവാനായിരുന്നു പദ്ധതി. സംശയം തോന്നാതിരിക്കാന്‍ ഇയാള്‍ കുടുംബ സമേതമാണ് യാത്ര ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. 

ഇതിന് മുന്‍പും ഇയാള്‍ കേരളത്തിലേക്ക് ട്രെയിന്‍മാര്‍ഗം പണം കടത്തിയതായി പോലീസ് സംശയിക്കുന്നു. പ്രതിയെക്കുറിച്ചും പണത്തിന്റെ ഉറവിടത്തെക്കുറിച്ചും അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.