വയലാറിൻ്റെ ഇളയമകൾ സിന്ധു കോവിഡ് ബാധിച്ച് മരിച്ചു

81

കവിയും ഗാനരചയിതാവുമായ വയലാർ രാമവർമയുടെ ഇളയ മകൾ സിന്ധു (53) കോവിഡ് ബാധിച്ച് മരിച്ചു. ചാലക്കുടി പാലസ് റോഡിൽ ലയത്തിൽ മഠം കൃഷ്ണ കുമാറിൻ്റെ ഭാര്യയാണ്. കോവിഡ് ചികിത്സയിലായിരുന്നു. ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്ന് പാലക്കാട്‌ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. സംസ്കാരം പാലക്കാട്‌ നടക്കും. മകൾ: മീനാക്ഷി .