നിയമസഭാ തിരഞ്ഞെടുപ്പില്‍ പന്തളം കൊട്ടാരം പ്രതിനിധിയെ സ്ഥാനാര്‍ഥിയാക്കാനുള്ള ബി.ജെ.പിയുടെ ശ്രമം പരാജയപ്പെട്ടു. അയ്യപ്പന്റെ വിഷയത്തില്‍ രാഷ്ട്രീയമില്ലെന്നും സ്ഥാനാര്‍ഥിയാകാനില്ലെന്നും കൊട്ടാരം നിലപാടെടുത്തു. സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കാമെന്ന് ബിജെപി നിര്‍ദേശിച്ചുവെങ്കിലും ഇതും പന്തളം കൊട്ടാരം അംഗീകരിച്ചിട്ടില്ല.
ശബരിമല വിഷയം കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിലും ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് ഈ വിഷയത്തില്‍ ഭാഗമായ പന്തളം കൊട്ടാരം പ്രതിനിധിയെ സ്ഥാനാര്‍ഥിയാക്കാനുള്ള ശ്രമം ബി.ജെ.പി നടത്തയത്. പലവട്ടം കൊട്ടാരം പ്രതിനിധികളുമായി ബിജെപി ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ എന്നാല്‍ ബിജെപിയുടെ ആവശ്യം കൊട്ടാരം നിരാകരിക്കുകയായിരുന്നു.
കൊട്ടാരം നിര്‍വാഹക സമിതി പ്രസിഡന്റ് ശശി കുമാര വര്‍മ, സെക്രട്ടറി നാരായണ വര്‍മ എന്നിവരെയാണ് മത്സരിക്കാനായി സമീപിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് കൊട്ടാരത്തില്‍ നെരിട്ടെത്തി ചര്‍ച്ചകളും നടത്തി. പക്ഷേ തല്ക്കാലം ശബരിമല വിഷയം രാഷ്ട്രമായി കൂട്ടിക്കെട്ടാനില്ല എന്ന നിലപാടാണ് കൊട്ടാരം സ്വീകരിച്ചത്
Home Kerala Pathanamthitta അയ്യപ്പന്റെ വിഷയത്തില്‍ രാഷ്ട്രീയമില്ലെന്ന്: പന്തളം കൊട്ടാരം പ്രതിനിധിയെ സ്ഥാനാര്‍ഥിയാക്കാനുള്ള ബി.ജെ.പിയുടെ ശ്രമം പരാജയപ്പെട്ടു