ഇലന്തൂരിലെ ഇരട്ട നരബലി: മൃതദേഹങ്ങള്‍ പത്മത്തിന്റെയും റോസ്‌ലിന്റെയും തന്നെ; മൃതദേഹങ്ങൾ നാളെ ബന്ധുക്കൾക്ക് വിട്ട് നൽകും

0

പത്തനംതിട്ട ഇലന്തൂരിലെ ഇരട്ട നരബലി കേസില്‍ ഡി.എന്‍.എ പരിശോധന പൂര്‍ത്തിയായി. മൃതദേഹങ്ങള്‍ പത്മത്തിന്റെയും റോസ്‌ലിന്റെയും തന്നെയന്ന് സ്ഥിരീകരിച്ചു. ഇരുവരുടെയും മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
കൊല്ലപ്പെട്ടതില്‍ ഒരാള്‍ റോസ്‌ലിന്‍ തന്നെയെന്ന് ആദ്യ ഡി.എന്‍.എ പരിശോധനഫലത്തില്‍ പൊലീസ് സ്ഥിരീകരിച്ചിരുന്നു. 11 ഭാഗങ്ങളായാണ് റോസ്‌ലിന്റെ മൃതദേഹം ലഭിച്ചത്. നേരത്തെ പത്മത്തിന്റെതെന്ന് കരുതുന്ന മൃതദേഹാവാശിഷ്ടങ്ങളിലെ ആദ്യ പരിശോധന ഫലവും പുറത്ത് വന്നിരുന്നു.കേസില്‍ കുറ്റപത്രം ഡിസംബര്‍ ആദ്യവാരം സമര്‍പ്പിക്കും. ഒക്ടോബര്‍ 12 നായിരുന്നു കേസില്‍ മൂന്ന് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. 90 ദിവസത്തിനകം കുറ്റപത്രം നല്‍കിയില്ലെങ്കില്‍ പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള സാധ്യത ഒഴിവാക്കുന്നതിനാണ് അതിവേഗ കുറ്റപത്രം സമര്‍പ്പിക്കുന്നത്.

Advertisement
Advertisement