നിയന്ത്രണങ്ങളില്ലാതെ മണ്ഡല തീർഥാടനം; ആദ്യ നാല് ദിവസത്തിനുള്ളിൽ ശബരിമല ദർശനത്തിനെത്തിയത് രണ്ട് ലക്ഷത്തിലധികം ഭക്തർ

0

ഇത്തവണത്തെ മണ്ഡലകാല മഹോത്സവത്തിന്റെ ആദ്യ നാല് ദിവസത്തിനുള്ളില്‍ അയ്യപ്പ ദര്‍ശനത്തിനായി ശബരിമലയില്‍ എത്തിയത് രണ്ട് ലക്ഷത്തിലധികം ഭക്തര്‍. ഇനിയുള്ള ദിവസങ്ങളില്‍ ഭക്തരുടെ എണ്ണം വര്‍ധിക്കുമെന്നാണ് സൂചന. അവധി ദിവസമായ ഇന്നും നാളെയും ഒരു ലക്ഷത്തോളം പേര്‍ വീതമെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.നട തുറന്ന 16 ന് 26,378 പേരാണ് ബുക്ക് ചെയ്ത ശേഷം ദര്‍ശനത്തിന് എത്തിയത്. സ്‌പോട്ട് ബുക്കിംഗിലൂടെ എത്തിയവരുടെ എണ്ണം കൂടി പരിഗണിച്ചാല്‍ ഇത് 30,000 കവിയും. 50,000ല്‍ അധികം ഭക്തരാണ് 17, 18 തീയതികളില്‍ വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്തശേഷം കലിയുഗവരദ ദര്‍ശനത്തിനായി പതിനെട്ടാംപടി ചവിട്ടിയത്. 19 ന് 72,000 ഓളം ബുക്കിംഗ് ആണ് ഉണ്ടായിരുന്നത്. ഇതില്‍ 50,000 ത്തോളം പേരും ഉച്ചയ്ക്ക് മുന്നേതന്നെ സന്നിധാനത്തെത്തിയിരുന്നു.

Advertisement

ശബരിമലയിൽ ഇന്ന്

പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ3 ന്- തിരുനട തുറക്കൽ.. നിർമ്മാല്യം3.05 ന് – അഭിഷേകം3.30 ന്- ഗണപതി ഹോമം3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 മണി വരെയും നെയ്യഭിഷേകം7.30 ന്- ഉഷപൂജ11.30. ന്- 25 കലശാഭിഷേകം12ന്- കളഭാഭിഷേകം12.30ന്- ഉച്ചപൂജ1ന്- ക്ഷേത്രനട അടയ്ക്കൽവൈകുന്നേരം 4 മണിക്ക് ക്ഷേത്രനട തുറക്കും6.30ന്- ദീപാരാധന7 മുതൽ പുഷ്പാഭിഷേകം9.30ന്- അത്താഴപൂജ10.50 ന് ഹരിവരാസനം സങ്കീർത്തനം പാടി 11 മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.

Advertisement