പത്തനംതിട്ടയിൽ കോവിഡ് ചികിത്സാകേന്ദ്രത്തില്‍ 16കാരിക്ക് നേരെ ലൈംഗികാതിക്രമം: കേന്ദ്രത്തിലെ താൽക്കാലിക ജീവനക്കാരൻ അറസ്റ്റിൽ

16

പത്തനംതിട്ടയിൽ കോവിഡ് ചികിത്സാകേന്ദ്രത്തില്‍ പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം. പത്തനംതിട്ടയില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിലാണ് 16 വയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമമുണ്ടായത്. സംഭവത്തില്‍ പ്രതിയായ ചെന്നീര്‍ക്കര സ്വദേശി ബിനുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കോവിഡ് ചികിത്സാകേന്ദ്രത്തിലെ താത്കാലിക ജീവനക്കാരനാണ്.

സെപ്റ്റംബര്‍ ഒന്നാം തീയതിയാണ് പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടന്നതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി, ലൈംഗികച്ചുവയോടെ സംസാരിക്കുകയും മോശമായ രീതിയില്‍ ശരീരത്തില്‍ സ്പര്‍ശിക്കുകയുമായിരുന്നു. കോവിഡ് നെഗറ്റീവായി പെണ്‍കുട്ടി ചികിത്സാകേന്ദ്രം വിട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.