പത്തനംതിട്ടയിൽ നിയന്ത്രണം വിട്ട് കാർ തോട്ടിലേക്ക് മറിഞ്ഞ് വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേരും മരിച്ചു

2

പത്തനംതിട്ട വെണ്ണിക്കുളം കല്ലുപാലത്തിന് സമീപം നിയന്ത്രണം വിട്ട് കാർ തോട്ടിലേക്ക് മറിഞ്ഞ് വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേരും മരിച്ചു. കുമളി സ്വദേശികളായ ചാണ്ടി മാത്യു, ബ്ലെസി ചാണ്ടി, ഫെബ വി ചാണ്ടി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. ഒരു ബസിനെ ഓവർടേക്ക് ചെയ്ത് മുന്നോട്ട് പോകുന്നതിനിടെയാണ്  KL-01-AJ-2102 മാരുതി ആൾട്ടോ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞത്. 20 മിനിറ്റോളം കാർ വെള്ളത്തിൽ ഒഴുകി മുന്നോട്ട് പോയെന്നാണ് ദൃക്സാക്ഷികൾ വിശദീകരിച്ചത്. വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരുടെ മരണം ആദ്യം സ്ഥിരീകരിച്ചു. മൂന്നാമത്തെയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Advertisement
Advertisement