പി.ജെ.കുര്യനും കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനവുമായി രംഗത്ത്: തീരുമാനമെടുക്കുന്നത് ഗ്രൂപ്പ് നേതാക്കളെന്ന് പി.ജെ.കുര്യൻ, പി.സി.ചാക്കോയുടെ പരാതി ഗൗരവമുളതെന്നും കുര്യൻ

11
4 / 100

കോൺഗ്രസിലെ സ്ഥാനാർത്ഥിനിർണയത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി മുതിർന്ന നേതാവ് പി.ജെ കുര്യനും രം​ഗത്ത്. സ്ഥാനാർഥിത്വം ഗ്രൂപ്പ് തിരിഞ്ഞാണെന്ന ആരോപണമുയർത്തി പി.സി ചാക്കോ കോൺഗ്രസിൽ നിന്നും രാജിവെച്ചതിന് പിന്നാലെയാണ് സമാന ആക്ഷേപവുമായി പി.ജെ.കുര്യനും രംഗത്തെത്തുന്നത്. പി.സി.ചാക്കോ പാർട്ടി വിട്ടതിന് ദുഃഖകരമാണെന്ന് അദ്ദേഹം പറഞ്ഞു. ചാക്കോ രാജി വയ്ക്കാൻ പാടില്ലായിരുന്നു. അദ്ദേഹം ചൂണ്ടിക്കാണിച്ച കാര്യങ്ങൾ ഗൗരവമുള്ളതാണ്. ഇത് പാർട്ടി പരിഗണിക്കേണതാണെന്നും പി.ജെ കുര്യൻ പറഞ്ഞു. സ്ഥാനാർത്ഥി നിർണയം തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽ ചർച്ച ചെയ്തിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗമായ തന്നോടും ചർച്ച ചെയ്തിട്ടില്ല. കെ.പി.സി.സി ഭാരവാഹികളോടും ചർച്ച ചെയ്തിട്ടില്ല. എല്ലാം തീരുമാനിക്കുന്നത് ഗ്രൂപ്പ് നേതാക്കൾ. ഗ്രൂപ്പ് നേതാക്കൾ മാത്രം തീരുമാനങ്ങൾ എടുക്കുന്നത് ശരിയല്ല. പാർട്ടിയിലെ സ്ഥാനാർത്ഥി നിർണയ രീതി തെറ്റാണെന്നും കുര്യൻ കുറ്റപ്പെടുത്തി.