മല കയറുന്നതിനിടെ വേദനകൊണ്ട് കുഴഞ്ഞ അയ്യപ്പ ഭക്തന് മലമുകളിൽ ചികിത്സകനും സാന്ത്വനവും പകർന്ന് ദേവസ്വം മന്ത്രി

77

മല കയറുന്നതിനിടെ വേദനകൊണ്ട് കുഴഞ്ഞ അയ്യപ്പ ഭക്തന് ചികിത്സകനായി ദേവസ്വം മന്ത്രി. നീലിമല കയറുന്നതിനിടയിൽ അയ്യപ്പഭക്തന്
നടത്തത്തിനിടയിൽ
മസിൽ കയറി കുഴയുകയും അസഹ്യമായ വേദനയിൽ പുളയുന്നതും കണ്ടായിരുന്നു മന്ത്രി കെ രാധാകൃഷ്ണന്റെ വരവ്. മന്ത്രിയുടെ ഔദ്യോഗികതകൾ മാറ്റി വെച്ച് മന്ത്രി മനുഷ്യനായി. ഭക്തനെ പിടിച്ചിരുത്തി ഏറെ നേരം
കാലുഴിഞ്ഞ് വേദന പരിഹരിക്കുക മാത്രമല്ല, മലകയറാൻ
ആത്മവിശ്വാസം കൊടുത്ത് സാന്ത്വനിപ്പിച്ചും യാത്രയാക്കിയാണ് മന്ത്രിയും യാത്ര തുടർന്നത്. മണ്ഡല ഉത്സവത്തിന്റെ ഭാഗമായി ഇന്നലെ ഒരുക്കങ്ങൾ വിലയിരുത്തനെത്തിയതായിരുന്നു മന്ത്രി. മണ്ഡലകാലത്ത് അനുഭവപ്പെടാറുള്ള പരാതികൾ ഒന്നുമില്ലാതെയാണ് ഇത്തവണത്തെ തീർത്ഥാടനം. മന്ത്രി അയ്യപ്പ ഭക്തന്റെ കാൽ ഉഴിഞ്ഞു പരിചരിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

Advertisement
Advertisement