റാന്നിയിൽ മാടത്തരുവിയിൽ കുളിക്കാനിറങ്ങിയ രണ്ട് സ്‌കൂൾ വിദ്യാർഥികൾ മുങ്ങി മരിച്ചു

8

റാന്നിയിൽ മന്ദമരുതി മാടത്തരുവിയിൽ കുളിക്കാനിറങ്ങിയ രണ്ട് സ്‌കൂൾ വിദ്യാർഥികൾ മുങ്ങി മരിച്ചു. ഒമ്പതാം ക്ലാസ് വിദ്യാർഥികളായ ചേത്തയ്ക്കല്‍ പിച്ചനാട്ട് കണ്ടത്തില്‍ പി.എസ്. പ്രസാദിന്റെ (ഫയര്‍ഫോഴ്‌സ്‌ ഉദ്യോഗസ്ഥന്‍, കഞ്ഞിരപ്പള്ളി) മകൻ അഭിഷേക്(ശബരി-14),പത്മവിലാസം അജിത്ത്കുമാറിന്റെ മകന്‍ അഭിജിത്ത്(ജിത്തു-14) എന്നിവരാണ് മരിച്ചത്. അഭിജിത്ത് റാന്നി സിറ്റഡൽ സ്‌കൂൾ വിദ്യാർഥിയും അഭിഷേക് കൊല്ലമുള ലിറ്റിൽ ഫ്‌ളവര് സ്‌കൂൾ വിദ്യാർഥിയുമാണ്.
വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. ഇരുവരും സുഹൃത്ത് കുളത്തുങ്കൽ ദുർഗ്ഗാദത്തും ചേർന്നാണ് മൂന്നുകിലോമീറ്ററോളം അകലെയുള്ള മാടത്തരുവിയിൽ കുളിക്കാനെത്തിയത്. മൂന്നുപേരും അയല്‍വാസികളാണ്‌. മാടത്തരുവിയിലെ മരുതിക്കുഴി എന്നറിയപ്പെടുന്ന ഭാഗത്താണിവർ കുളിക്കാനിറങ്ങിയത്. ഈ ഭാഗത്തെങ്ങും ആൾ താമസമില്ലാത്തത് രക്ഷാപ്രവർത്തനം വൈകിയത്.