ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനര് വിവാഹിതനായി

51

ശബരിമലതന്ത്രിയും താഴമൺമഠം തന്ത്രി കണ്ഠര് മോഹനരുടെയും ആശയുടെയും മകനുമായ കണ്ഠര് മഹേഷ് മോഹനര് വിവാഹിതനായി. ബുധനൂർ മാധവപ്പിള്ളി മഠത്തിൽ ശ്രീകുമാരശർമയുടെയും ശോഭയുടെയും മകൾ സുഭദ്രാശർമയാണു വധു. കോവിഡ് സാഹചര്യത്തിൽ ലളിതമായിട്ടായിരുന്നു ചടങ്ങുകൾ.