ശബരിമല തീര്‍ഥാടകരുടെ ബസ് അപകടത്തില്‍പ്പെട്ടു; 15 പേർക്ക് പരിക്ക്

10

പത്തനംതിട്ടയിൽ ആന്ധ്രയില്‍നിന്നുള്ള ശബരിമല തീര്‍ഥാടകരുടെ ബസ് അപകടത്തില്‍പ്പെട്ടു. ശനിയാഴ്ച രാവിലെയാണ് ളാഹ വിളക്കുവഞ്ചിക്ക് സമീപം നിയന്ത്രണംവിട്ട ബസ് റോഡരികിലേക്ക് മറിഞ്ഞത്. തൊട്ടടുത്തുള്ള കൊക്കയിലേക്ക് ബസ് മറിയാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
പരിക്കേറ്റ 12 പേരെ പെരിനാട്ടെ ആശുപത്രിയിലും മൂന്നുപേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും എത്തിച്ചിട്ടുണ്ട്. ഇതില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. മൂന്നുപേര്‍ മറിഞ്ഞ ബസിന് അടിയില്‍പ്പെട്ടു. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം മണിക്കൂറുകള്‍ നീണ്ടു.

Advertisement
Advertisement