ശബരിമല ശ്രീകോവിലിന് ചോർച്ച കണ്ടെത്തിയ സംഭവത്തിൽ പ്രാഥമിക പരിശോധന ഇന്ന്

0

ശബരിമല ശ്രീകോവിലിന് ചോർച്ച കണ്ടെത്തിയ സംഭവത്തിൽ പ്രാഥമിക പരിശോധന ഇന്ന് നടക്കും. രാവിലെ 8.30-നാണ് പരിശോധന. ദേവസ്വം പ്രസിഡന്റ്, തന്ത്രി, ശബരിമല സ്പെഷ്യഷൽ കമ്മീഷണർ, തിരുവാഭരണം കമ്മീഷണർ, എക്സിക്യൂട്ടീവ് ഓഫീസർ, ദേവസ്വം വിജിലൻസ് എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും പരിശോധന നടക്കുന്നത്. ശ്രീകോവിലിൻ്റെ മുന്നിലെ ദ്വാരപാലക ശില്പങ്ങളിലേക്കാണ് മഴ പെയ്യുമ്പോൾ വെള്ളം വീഴുന്നത്. സ്വർണം പതിച്ച മേൽക്കൂര പൊളിച്ച് പരിശോധിച്ചാൽ മാത്രമെ ചോർച്ചയുടെ തീവ്രത മനസിലാകു എന്നാണ് വിവരം. 

Advertisement
Advertisement