ശബരിമല ശ്രീകോവിലിലെ ചോർച്ചാ പരിശോധനകള്‍ പൂര്‍ത്തിയായി: ചോർച്ചയുഉള്ള ഭാഗം അഗ്നികോണിൽ; സ്വർണ പാളികൾ ഉറപ്പിച്ച സ്വർണ ആണികൾ മുഴുവൻ മാറ്റും, ഈ മാസം 22 മുതൽ പ്രവർത്തികൾ തുടങ്ങി ഓണത്തിന് മുൻപ് പൂർത്തിയാക്കും

5

ശബരിമല ശ്രീകോവിലിലെ ചോർച്ച പരിഹരിക്കാനുള്ള പരിശോധനകള്‍ പൂര്‍ത്തിയായി. അഗ്നികോണിൽ ചോർച്ചയുള്ള ഭാഗം കണ്ടെത്തി. സ്വർണ്ണപ്പാളികൾ ഉറപ്പിച്ച  സ്വർണ്ണം പൊതിഞ്ഞ ആണികൾ ദ്രവിച്ചു പോയതാണ് ചോർച്ചക്ക് ഇടയാക്കിയത്. ശ്രീകോവിൽ മേൽക്കൂരയിലെ  സ്വർണ്ണ പാളികളുടെ ആണികൾ മുഴുവൻ മാറ്റും. സ്വർണ്ണപ്പാളികളിലെ വിടവ് വഴിയുള്ള ചോർച്ച തടയാൻ പശ ഉപയോഗിക്കും. ഈ മാസം 22ന് പ്രവർത്തികൾ തുടങ്ങും. ഓണത്തിന് നട തുറക്കുന്നതിന് മുൻപായി ജോലികൾ പൂർത്തിയാക്കും. ദേവസ്വം പ്രസിഡണ്ട്, തന്ത്രി, ശബരിമല സ്പെഷ്യഷൽ കമ്മീഷണർ, തിരുവാഭരണം കമ്മീഷണർ, എക്സിക്യൂട്ടീവ് ഓഫീസർ, ദേവസ്വം വിജിലൻസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന 

Advertisement
Advertisement