സാമ്പത്തിക തട്ടിപ്പു കേസിൽ ഒളിവിലായിരുന്ന സിവിൽ പൊലീസ് ഓഫീസർ എ.ആർ ക്യാമ്പിൽ തൂങ്ങി മരിച്ച നിലയിൽ

137

സാമ്പത്തിക തട്ടിപ്പു കേസിൽ ഒളിവിലായിരുന്ന സിവിൽ പൊലീസ് ഓഫീസറെ എആർ ക്യാമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോന്നി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ തേക്കുതോട് സ്വദേശി ബിനുകുമാറാണ് മരിച്ചത്. ഇന്ന് രാവിലെ ക്യാമ്പിലെ ബാരക്കിലെ ജനലിൽ തൂങ്ങി മരിച്ച നിലയിലാണ് കാണപ്പെട്ടത്.
സ്ത്രീകളോട് സൗഹൃദം സ്ഥാപിച്ച് പണം തട്ടിയെടുത്തുവെന്ന് ഇയാൾക്കെതിരേ പരാതിയുണ്ടായിരുന്നു. റാന്നി സ്റ്റേഷനിൽ ജോലി ചെയ്യുമ്പോൾ പ്രദേശവാസിയായ യുവതിയിൽ നിന്ന് 13.50 ലക്ഷം രൂപയും കാറും തട്ടിയെടുത്തതായി പരാതി ഉയർന്നതിനെ തുടർന്ന് ഇയാൾ ഒളിവിലായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് മാസമൊന്നു കഴിഞ്ഞിട്ടും ബിനുവിനെ അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല.

Advertisement
Advertisement