കോന്നിയിലെ കുട്ടിക്കൊമ്പൻ ജൂനിയർ സുരേന്ദ്രൻ ചരിഞ്ഞു

43

കോന്നിയിലെ കുട്ടിക്കൊമ്പൻ ജൂനിയർ സുരേന്ദ്രൻ (മണികണ്ഠൻ) ചരിഞ്ഞു. നിലമ്പൂരിൽ നിന്ന് ഒരു മാസം മുൻപ് കോന്നിയിലെത്തിച്ച കുട്ടിയാനയാണ് ചരിഞ്ഞത്. മൂന്ന് മാസം മാത്രം പ്രായമുള്ള കുട്ടിയാന ദഹന സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് ശസ്ത്രക്രിയ നടത്താനിരിക്കെയാണ് ചരിഞ്ഞത്. പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ ഡിഎഫ്ഒയുടെ നേത്വത്തിൽ പുരോഗമിക്കുകയാണ്.

മൂന്ന് മാസം മുൻപ് നിലമ്പൂരിൽ നിന്ന് കൂട്ടം തെറ്റിയാണ് കുട്ടിയാനയെ കണ്ടെത്തുന്നത്. കാട്ടിലെത്തിക്കാൻ ശ്രമിച്ചിരുന്നെങ്കിലും ആനക്കൂട്ടം അടുപ്പിക്കാത്തതിനെ തുടർന്ന് വനംവകുപ്പ് കുട്ടിയെ ഏറ്റെടുക്കുകയായിരുന്നു. തുടർന്നാണ് കോന്നിയിൽ എത്തിച്ചത്. കോന്നി മണികണ്ഠൻ, ജൂനിയർ സുരേന്ദ്രൻ എന്ന പേരാണ് ആനക്കുട്ടിക്ക് ജീവനക്കാർ നൽകിയത്.