പത്തനംതിട്ട കാനറാ ബാങ്ക് തട്ടിപ്പ് കേസ്: ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു; എഫ്.ഐ.ആർ കോടതിയിൽ സമർപ്പിച്ചു

13

പത്തനംതിട്ട കനറാ ബാങ്ക് രണ്ടാം ശാഖയിൽനിന്ന് ജീവനക്കാരൻ വിജീഷ് വർഗീസ് 8.13 കോടി തട്ടിപ്പ് നടത്തിയ കേസിൽ അന്വേഷണം സംസ്ഥാന ക്രൈബ്രാഞ്ച് ഏറ്റെടുത്തു. ക്രൈംബ്രാഞ്ചിന്റെ തിരുവല്ലയിലെ ജില്ലാ യൂണിറ്റിനാണ് അന്വേഷണച്ചുമതല. പ്രഥമവിവര റിപ്പോർട്ട് ക്രൈംബ്രാഞ്ച് പത്തനംതിട്ട കോടതിയിൽ സമർപ്പിച്ചു. റിമാൻഡിൽ കഴിയുന്ന പ്രതി വിജീഷ് വർഗീസിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ക്രൈംബ്രാഞ്ച് കോടതിയിൽ ഉടൻ അപേക്ഷ നൽകും. പത്തനംതിട്ട പോലീസാണ് ഇതുവരെ കേസ് അന്വേഷിച്ചിരുന്നത്.