മീനമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

4

മീനമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ച് മണിയ്‌ക്കാണ് നട തുറക്കുക. മാർച്ച് 19-ന് രാത്രി ഹരിവരാസനം പാടി നട അടയ്‌ക്കുന്നതോടെ മീനമാസ ചടങ്ങുകൾക്ക് അവസാനമാകും. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി ജയരാമൻ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നടതുറന്ന് ദീപം തെളിയ്‌ക്കും.
നട തുറക്കുന്ന ദിവസം പൂജകൾ ഒന്നും ഉണ്ടാകില്ല. മാർച്ച് ഒന്നിന് പുലർച്ചെ അഞ്ച് മണിയ്‌ക്ക് ക്ഷേത്ര നട തുറക്കും. തുടർന്ന് നിർമ്മാല്യ ദർശനവും അഭിഷേകവും നടക്കും. തുടർന്ന് 5.30-ന് മഹാഗണപതിഹോമം. നെയ്യഭിഷേകം, ഉഷപൂജ എന്നിവ നടക്കും.15 മുതൽ 19 വരെയുള്ള 5 ദിവസങ്ങളിൽ ഉദയാസ്തമയപൂജ, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും.
വെർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്ത് ഭക്തർക്ക് ദർശനത്തിനായി എത്തിച്ചേരാവുന്നതാണ്. നിലയ്‌ക്കലിൽ സ്‌പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഉത്രം തിരുൽസവത്തിനായി ശബരിമല ക്ഷേത്ര നട മാർച്ച് 26-ന് തുറന്ന് ഏപ്രിൽ 5-ന് അടയ്‌ക്കും. മാർച്ച് 27-നാണ് കൊടിയേറ്റ്. ഏപ്രിൽ 5-ന് പൈങ്കുനി ഉത്രം ആറാട്ട് നടക്കും.

Advertisement
Advertisement