മീനമാസപൂജകൾക്കായി ശബരിമലക്ഷേത്രനട ചൊവ്വാഴ്ച വൈകിട്ട് തുറക്കും. അന്ന് മറ്റു പൂജകൾ ഇല്ല. ഭക്തർക്ക് പ്രവേശനവും ഉണ്ടായിരിക്കുന്നതല്ല. 15-ന് പുലർച്ചെ അഞ്ചിന് നട തുറക്കും. തുടർന്ന് നിർമ്മാല്യ ദർശനവും നെയ്യഭിഷേകവും. നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ 25 കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവയുണ്ട്. പൂജകൾ പൂർത്തിയാക്കി 19-ന് രാത്രി ഹരിവരാസനം പാടി നടയടയ്ക്കും.
ദർശനത്തിനെത്തുന്നവർ വെർച്വൽ ക്യൂവിൽ ബുക്കുചെയ്യണം. നിലയ്ക്കലിൽ സ്‌പോട്ട് ബുക്കിങ് കൗണ്ടറുകൾ ഉണ്ട്. നിലയ്ക്കൽ-പമ്പ റൂട്ടിൽ കെ.എസ്.ആർ.ടി.സി. ചെയിൻ സർവീസ് ഉണ്ട്. തിരുവനന്തപുരം, കൊട്ടാരക്കര, പുനലൂർ, പത്തനംതിട്ട, ചെങ്ങന്നൂർ യൂണിറ്റുകളിൽനിന്നും പമ്പയിലേക്കും സർവീസ് ഉണ്ടാകും. ഇതിന് ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽനിന്ന് യാത്രക്കാരുടെ തിരക്കനുസരിച്ച് സ്‌പെഷ്യൽ ബസുകൾ ഓടിക്കും.
മീനമാസപൂജകൾക്കായി ശബരിമലക്ഷേത്രനട നാളെ വൈകിട്ട് തുറക്കും
Advertisement
Advertisement