ശബരിമല ഉത്രം ഉത്സവത്തിന് ആറാട്ടോടെ സമാപനം

7

ശബരിമലയില്‍ ഈ വര്‍ഷത്തെ ഉത്രം ഉത്സവത്തിന് തിരുആറാട്ടോടെ സമാപനമായി. ഉഷ പൂജക്ക് ശേഷം ആറാട്ടുബലിയും തുടര്‍ന്ന് വെളിനല്ലൂര്‍ മണികണ്ഠന്‍ തിടമ്പേറ്റി ഘോഷയാത്ര നടന്നു.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍ വാസുവും ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ മനോജും ചേര്‍ന്ന് പമ്പയില്‍ ആചാരപൂര്‍വ്വമുള്ള സ്വീകരണം നല്‍കി. പറയിടീലിനും പൂജകള്‍ക്കും ശേഷം സന്നിധാനത്തെത്തി വിഗ്രഹം ഭസ്മം കൊണ്ട് മൂടി നട അടച്ചു.

മേടമാസ പൂജകള്‍ക്കും വിഷുക്കണി ദര്‍ശനത്തിനുമായി ശബരിമല ക്ഷേത്രനട ഏപ്രില്‍ 10ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ഏപ്രില്‍ 14ന് ആണ് വിഷുക്കണി ദര്‍ശനം.