ചാക്കോയെ തള്ളി സുധാകരൻ: ചാക്കോയുടേത് വാസ്തവ വിരുദ്ധ ആരോപണങ്ങൾ, പറഞ്ഞിട്ടുള്ളത് പാർട്ടിയിലെ പോരായ്മകളെന്നും സുധാകരൻ

17

കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ പുറത്തുവരും എന്ന പ്രസ്താവനയില്‍ എന്‍.സി.പി നേതാവ് പി.സി ചാക്കോയെ തള്ളി കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍ എംപി. പി.സി ചാക്കോയുടെത് വാസ്തവ വിരുദ്ധമായ ആരോപണമാണ്. ചാക്കോയും താനും തമ്മില്‍ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലെന്നും കെ സുധാകരന്‍. കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിടുമെന്നത് പി സി ചാക്കോയുടെ അഭിപ്രായമെന്നും സുധാകരന്‍.

കോണ്‍ഗ്രസ് മടുത്തെന്ന് താന്‍ പി.സി ചാക്കോയോട് പറഞ്ഞിട്ടില്ല. പാര്‍ട്ടിക്ക് അകത്തുള്ള പോരായ്മകളെ കുറിച്ച് സംസാരിക്കാറുണ്ടെന്നും ഏത് സാഹചര്യത്തിലാണ് പി.സി ചാക്കോയുടെ പ്രസ്താവനയെന്ന് അറിയില്ലെന്നും സുധാകരന്‍. അദ്ദേഹത്തെ പോലെയുള്ള ആളുകള്‍ ഇല്ലാത്ത കാര്യം പറയരുത്. എന്ത് പ്രതീക്ഷയിലാണ് പി സി ചാക്കോ എന്‍സിപിയിലേക്ക് പോയതെന്ന് അറിയില്ലെന്നും സുധാകരന്‍.

കെ സുധാകരന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് പുറത്തുവരുമെന്നാണ് പി സി ചാക്കോ പറഞ്ഞത്.