ടി.പി പീതാംബരനെ നീക്കി: എന്‍.സി.പി സംസ്ഥാന അധ്യക്ഷനായി പി.സി ചാക്കോയെ നിയമിച്ചു

111

എന്‍.സി.പി സംസ്ഥാന അധ്യക്ഷനായി പി.സി ചാക്കോയെ നിയമിച്ചു. ദേശീയ അധ്യക്ഷന്‍ ശരത് പവാറിന്റെതാണ് ഉത്തരവ്. സംസ്ഥാനത്തെ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കായി പി.സി ചാക്കോ അക്ഷീണം പ്രവര്‍ത്തിക്കുമെന്ന് തനിക്ക് ഉറപ്പാണെന്ന് ഉത്തരവില്‍ ദേശീയ ജനറല്‍ സെക്രട്ടറിയായ പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.

മാര്‍ച്ചിലാണ് കോണ്‍ഗ്രസ് വിട്ട് മുതിര്‍ന്ന നേതാവായ പി.സി ചാക്കോ എന്‍.സി.പിയിലെത്തിയത്. കോണ്‍ഗ്രസ് നേതൃത്വത്തിന് സത്ബുദ്ധിയുണ്ടാകാനാണ് എന്ന് പറഞ്ഞാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്. എല്‍.ഡി.എഫിനായി നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനും ചാക്കോ ഇറങ്ങിയിരുന്നു.