പി.സി വിഷ്ണുനാഥ് യു.ഡി.എഫ് സ്പീക്കർ സ്ഥാനാർത്ഥി

18

പി.സി വിഷ്ണുനാഥിനെ യു.ഡി.എഫ് സ്പീക്കർ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. എം.ബി രാജേഷ് ആണ് ഇടതുമുന്നണി സ്പീക്കർ സ്ഥാനാർത്ഥി. നാളെയാണ് സ്പീക്കർ തെരഞ്ഞെടുപ്പ്. ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണി വരെയാണ് സ്പീക്കർ സ്ഥാനത്തേക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി.
കുണ്ടറ നിയമസഭാ മണ്ഡലത്തിൽ നിന്നും ജെ. മേഴ്‌സിക്കുട്ടിയമ്മയെ പരാജയപ്പെടുത്തിയാണ് പി.സി വിഷ്ണുനാഥ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.